ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ മകനും രാഷ്ട്രീയ ലോക്ദൾ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം 20 മുതൽ ചികിത്സയിലായിരുന്നു. 

ഒരു തവണ രാജ്യസഭയിലേക്കും 6 തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വി.പി.സിങ്, പി.വി.നരസിംഹറാവു, എ.ബി. വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു. വ്യവസായം, വ്യോമയാനം, കൃഷി, ഭക്ഷ്യസംസ്കരണം, വാണിജ്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 

ഭാര്യ: രാധിക സിങ്. മക്കൾ: നിധി ഗുപ്ത, ദീപ സിങ്, മുൻ എംപി: ജയന്ത് ചൗധരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com