ADVERTISEMENT
ന്യൂഡൽഹി ∙ അസമിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ബിജെപി പാർലമെന്ററി പാർട്ടി യോഗം 2 ദിവസത്തിനുള്ളിൽ നടന്നേക്കും. സർബാനന്ദ സോനോവാൾ തന്നെ തുടരണമെന്നാണ് ബിജെപി സംസ്ഥാനഘടകത്തിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നതെങ്കിലും ആരോഗ്യമന്ത്രിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ കൺവീനറുമായ ഹിമന്ത ബിശ്വ ശർമയ്ക്കാണ് കേന്ദ്ര നേതൃത്വത്തിലും 60 എംഎൽഎമാർക്കിടയിലും പിന്തുണ കൂടുതൽ. അസമിൽ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയുണ്ടാക്കിയ സോനോവാൾ തന്നെ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.  60 എംഎൽഎമാരുമായി കേന്ദ്ര നിരീക്ഷകൻ ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനമുണ്ടാവുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com