അസം: ഹിമന്ത ബിശ്വശർമ അധികാരമേറ്റു; 13 മന്ത്രിമാർ

Himanta Biswa Sarma
സിഎം സ്പീക്കിങ്: അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ചടങ്ങിലെത്തിയ ഹിമന്ത ബിശ്വ ശർമയ്ക്കു സംസാരിക്കാനായി ഫോൺ പിടിച്ചു കൊടുക്കുന്ന ഭാര്യ റിനികി ശർമ. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙അസമിൽ ഹിമന്ത ബിശ്വശർമ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 13 മന്ത്രിമാരുണ്ട്. ഗവർണർ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജീത് ദാസ്, അസം ഗണപരിഷത് നേതാവ് അതുൽ ബോറ, യുപിപിഎൽ നേതാവ് യു.ജി. ബ്രഹ്മ തുടങ്ങിയവരും മന്ത്രിസഭയിലുണ്ട്.

കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ടു ബിജെപിയിലേക്കു മാറിയ അജന്ത നിയോഗ് ആണ് ഏക വനിതാ മന്ത്രി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: Himanta Biswa Sarma Sworn In As Assam Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA