ADVERTISEMENT

ന്യൂഡൽഹി ∙ കോവിഷീൽഡ് വാക്സീൻ ഒറ്റ ഡോസ് മാത്രമാക്കാൻ ആലോചനയെന്ന റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ഇക്കാര്യത്തിൽ ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിലവിലെ മാർഗരേഖ തുടരുമെന്നും വാക്സീൻ വിദഗ്ധസമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ അറിയിച്ചു. 2 ഡോസും ഒരേ വാക്സീൻ തന്നെയായിരിക്കണമെന്ന നിബന്ധനയിലും മാറ്റമില്ല. അതേസമയം, വാക്സീൻ ഡോസുകൾ മാറ്റിനൽകുന്ന പഠനം ലോകത്തു പലയിടത്തുമെന്ന പോലെ ഇന്ത്യയിലുമുണ്ട്. 

ആരോഗ്യമന്ത്രാലയം നിയോഗിച്ച സമിതി, കുത്തിവയ്പ് ഒറ്റ ഡോസായി ചുരുക്കാനും ആലോചിക്കുന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ദൗർലഭ്യത്തിന്റെ പേരിൽ  അശാസ്ത്രീയ മാറ്റങ്ങൾ വരുത്തുകയാണെന്ന് ആരോപണം ഉയർന്നതോടെയാണ് വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com