പുതുച്ചേരിയിൽ താൽക്കാലിക വെടിനിർത്തൽ; മന്ത്രിസഭ ഉടൻ

SHARE

ചെന്നൈ ∙  എൻആർ കോൺഗ്രസും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള തർക്കങ്ങൾ താൽക്കാലികമായി അവസാനിച്ചതോടെ, പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണത്തിനു തുടക്കമാകുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസമായിട്ടും അനിശ്ചിതത്വം തുടർന്നപ്പോഴാണ് ഒത്തുതീർപ്പ് ഫോർമുലയ്ക്കു ബിജെപി വഴങ്ങിയത്. ഇതനുസരിച്ച് പാർട്ടിക്കു 2 മന്ത്രി സ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. ബിജെപി ജന. സെക്രട്ടറി എംബളം ആർ.സെൽവം സ്പീക്കറായേക്കും.

7 മന്ത്രി സ്ഥാനങ്ങളിൽ അഞ്ചും പുതുച്ചേരിയിൽ ഇതുവരെ പതിവില്ലാത്ത ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ബിജെപി ആവശ്യം എൻആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി.രംഗസ്വാമി തള്ളിയതോടെയായിരുന്നു തർക്കം. ഇപ്പോൾ വെടിനിർത്തിയെങ്കിലും 2 സ്വതന്ത്രരുടെ പിന്തുണ കൂടി നേടി ഭരണം പിടിക്കാനുള്ള ചരടുവലികൾ ബിജെപി സജീവമാക്കുന്നതായും അഭ്യൂഹമുണ്ട്.

English Summary: Tussle over Puducherry cabinet structure ends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA