കർഷകസമരത്തെ പിന്തുണച്ച 4 കലാകാരന്മാർക്ക് ട്വിറ്റർ വിലക്ക്

Twitter
SHARE

ന്യൂഡൽഹി ∙ കർഷകസമരത്തിനു പിന്തുണ നൽകി പോസ്റ്റുകളിട്ട 4 കലാകാരൻമാരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചാണു നടപടി. പഞ്ചാബി റാപ്പർ ജാസി ബി, ഹിപ്ഹോപ് കലാകാരൻ ‘എൽ–ഫ്രഷ് ദ് ലയൺ’, കലിഫോർണിയ സിഖ് അലയൻസ്, @Tarande61695394 എന്നീ അക്കൗണ്ടുകൾക്കാണു നിരോധനം.

പഞ്ചാബിൽ ജനിച്ചു കാനഡയിൽ വളർന്ന ജസ്‌വീന്ദർ സിങ് ബെയിൻസാണു ജാസി ബി എന്ന പേരിൽ റാപ് സംഗീത ലോകത്തു പ്രശസ്തനായത്. ഡൽഹി അതിർത്തിയിൽ 6 മാസത്തിലേറെയായി നടക്കുന്ന കർഷകസമരത്തിനു പിന്തുണയുമായി ഇദ്ദേഹം ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന സുഖ്ദീപ് സിങ് ഭോഗലാണു ‘എൽ–ഫ്രഷ് ദ് ലയൺ’ എന്ന പേരിൽ ഹിപ്‌ഹോപ് ലോകത്ത് അറിയപ്പെടുന്നത്. ഇവരുടേതുൾപ്പെടെയുള്ള അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന  ആവശ്യം ഞായറാഴ്ചയാണു കേന്ദ്രസർക്കാരിൽ നിന്നു ട്വിറ്ററിനു ലഭിച്ചത്. 

കർഷകസമരത്തെ അനുകൂലിച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയതിനു 2 തവണ ട്വിറ്ററിനു കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഐടി മന്ത്രാലയം ആദ്യം 257 അക്കൗണ്ടുകളുടെയും തുടർന്ന് 1178 അക്കൗണ്ടുകളുടെയും പട്ടികയാണു കൈമാറിയത്. ഇതിൽ 97% അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

ഇതിനിടെ, ഐടി ഇന്റർമീഡിയറി ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രവും ട്വിറ്ററും തമ്മിലുള്ള പോരിന് താൽക്കാലിക ശമനം ആയിട്ടുണ്ട്. പുതിയ ചട്ടം നടപ്പാക്കുമെന്നു വ്യക്തമാക്കിയ കമ്പനി ഒരാഴ്ച കൂടി സമയം തേടിയിരിക്കുകയാണ്.

English Summary: Twitter helps India block singer JazzyB, three other accounts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA