ADVERTISEMENT

ന്യൂഡൽഹി ∙ കേരള ബിജെപിയിലെ കൈക്കൂലി, ഫണ്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിക്കുകയായിരുന്നുവെന്ന് എതിർപക്ഷം. സംഭവങ്ങൾ വിശദീകരിച്ച് ചില നേതാക്കൾ ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതിയിരുന്നു. എന്നാൽ, പിണറായി വിജയൻ സർക്കാരും സിപിഎമ്മും നടത്തുന്ന ബിജെപി വേട്ടയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാൻ സമയം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രൻ ഡൽഹിയിൽ എത്തിയതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും യോഗങ്ങളിൽ പങ്കെടുക്കുമെന്നറിയുന്നു.  സുരേന്ദ്രൻ കാര്യങ്ങൾ വിശദീകരിക്കുമെന്നും എല്ലാം വിലയിരുത്തിയ ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂവെന്നും മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞു.

English Summary: BJP leader K Surendran reached Delhi amid allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com