ADVERTISEMENT

ന്യൂഡൽഹി ∙ വാക്സീൻ കമ്പനികളിൽ നിന്നു വൻകിട ആശുപത്രികൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര ഇടപെടൽ. ഇനി മുതൽ കമ്പനികൾ ഉൽപാദിപ്പിക്കുന്ന മുഴുവൻ വാക്സീന്റെ വിതരണവും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.

ഉൽപാദനത്തിന്റെ 75% കേന്ദ്ര സർക്കാരിനും 25% സ്വകാര്യ ആശുപത്രികൾക്കുമാണ്. കേന്ദ്രം വാങ്ങുന്ന 75% സൗജന്യമായി സംസ്ഥാനങ്ങൾക്കു കൈമാറും. ബാക്കി 25% കേന്ദ്ര പോർട്ടൽ വഴി സ്വകാര്യ ആശുപത്രികളിലെത്തും.

എന്നാൽ, സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സീൻ വില ഉൽപാദകർക്കു തീരുമാനിക്കാം. മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കണമെന്നു മാത്രം. സർവീസ് ചാർജായി 150 രൂപയിൽ കൂടുതൽ ഈടാക്കരുത്. ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.

വാക്സീൻ പൂർണമായി കേന്ദ്രം വഴിയാക്കാൻ തീരുമാനിച്ചതു കൊണ്ടാണ് 44 കോടി ഡോസ് കൂടി ഓർഡർ ചെയ്തതെന്നു വിദഗ്ധസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ പറഞ്ഞു. ഇത് ഓഗസ്റ്റ്–ഡിസംബറിൽ ലഭിക്കും. മുൻകൂർ തുകയായി ആകെ വിലയുടെ 30% ഇരു കമ്പനികൾക്കും നൽകി.

സെപ്റ്റംബർ മുതൽ ലഭ്യമാകുമെന്നു കരുതുന്ന ബയോളജിക്കൽ ഇയുടെ കോർബെവാക്സിനും മുൻകൂർ പണം നൽകിയിട്ടുണ്ട്. 30 കോടി ഡോസാണു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുൾപ്പെടെ 127.6 കോടി ഡോസിന്റെ കാര്യത്തിൽ തീരുമാനമായി.

English Summary: Central government to control vaccine distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com