സഹപ്രവർത്തകനെ കൊന്ന ജവാൻ വെടിവച്ചു മരിച്ചു

gun-1248
പ്രതീകാത്മക ചിത്രം
SHARE

ഛാത്ര (ജാർഖണ്ഡ്) ∙ സഹപ്രവർത്തകനെ വെടിവച്ചുകൊന്നശേഷം സിആർപിഎഫ് ജവാൻ സ്വയംവെടിവച്ചു മരിച്ചു. ഛാത്ര ജില്ലയിലെ സിമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോവിഡ് സെന്ററിലാണ് സംഭവം നടന്നത്. രോഗബാധിതർ ആരും ഇവിടെ ഉണ്ടായിരുന്നില്ല. 

രാജസ്ഥാൻ സ്വദേശി കാലു റാം ഗുർജർ (35) ആണ് സഹപ്രവർത്തകനായ ഹരിയാന‍ സ്വദേശിയായ രവീന്ദ്രകുമാറിനെ (40) വെടിവച്ച ശേഷം ആത്മഹത്യ ചെയ്തത്. മുറിയിൽ 2 പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലു റാം ആത്മഹത്യ ചെയ്യുന്നത് തടസ്സപ്പെടുത്തിയപ്പോഴാണ് രവീന്ദ്രകുമാറിനെ വെടിവച്ചതെന്നാണു സൂചന.

English Summary: Chatra: CRPF jawan shoots colleague dead before killing self

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA