ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ സിനിമയ്ക്കു കാവ്യചാരുത നൽകിയ ചലച്ചിത്ര സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ്ഗുപ്ത (77) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. 

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 5 തവണ സ്വന്തമാക്കിയ അദ്ദേഹം മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവയ്ക്കും ദേശീയ ബഹുമതി നേടിയിട്ടുണ്ട്. 

ഗൗതംഘോഷ്, അപർണസെൻ എന്നിവർക്കൊപ്പം സമാന്തര സിനിമയ്ക്കു നേതൃത്വം നൽകിയ സംവിധായകനായ ബുദ്ധദേവ് 1944 ൽ പുരുലിയയിൽ ജനിച്ചു. കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചലച്ചിത്രമേഖലയിൽ  സജീവമായത്. സത്യജിത് റായി സ്ഥാപിച്ച കൽക്കട്ട ഫിലിം സൊസൈറ്റിയിലൂടെ 1976 ൽ ആയിരുന്നു തുടക്കം.

1978 ൽ ഇറങ്ങിയ ദൂരത്വ (അകലം) ആയിരുന്നു ആദ്യ ചിത്രം. ‍‍ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവ ദേശീയ പുരസ്കാരം നേടി. ഉത്തര (2000), സ്വപ്നേർ ദിൻ (2005) എന്നിവ മികച്ച സംവിധായകനുള്ള പുരസ്കാരം സമ്മാനിച്ചു. ഭാര്യ സോഹിനി. മക്കൾ: അലോകാനന്ദ, രാജേശ്വരി.

English Summary: Buddhadeb Dasgupta passes away  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com