ADVERTISEMENT

ന്യൂഡൽഹി ∙ അഴിമതിക്കേസിൽ അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുകിക്ക് എതിരെ സിബിഐ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) സമർപ്പിച്ചു. കൊൽക്കത്തയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ മതിൽ നിർമാണത്തിന് കരാർ കൊടുത്തതിലെ അഴിമതിയാണ് കേസിനാസ്പദം. 

നബാം തുകിയുടെ ബന്ധുക്കളുടെ സ്ഥാപനത്തിന് ടെൻഡർ ക്ഷണിക്കാതെ കരാർ നൽകുകയും സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തി. 2005 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന തുകിക്കും ബന്ധുക്കൾക്കും ഇതിന്റെ നേട്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.

English Summary: CBI case against Nabam Tuki

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com