ഫാ. സ്റ്റാൻ സ്വാമിയുടെ ചികിത്സ തുടരണം: കോടതി

fr-stan-swamy
ഫാദർ സ്റ്റാൻ സ്വാമി
SHARE

മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഈശോസഭാ വൈദികൾ ഫാ. സ്റ്റാൻ സ്വാമിക്ക് (84), സ്വകാര്യ ആശുപത്രിയിൽ 18 വരെ ചികിത്സ തുടരാൻ ബോംെബ ഹൈക്കോടതി നിർദേശിച്ചു. ജയിലിലായിരിക്കെ കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോടതി നിർദേശപ്രകാരം മേയ് 28നാണ് ആശുപത്രിയിലേക്കു മാറ്റിയത്. ചികിൽസയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു.

ഭീമ–കൊറേഗാവ് കലാപത്തിനു കാരണമായ ദലിത് സംഗമം സംഘടിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായതു മുതൽ നവിമുംബൈ തലോജ ജയിലിലാണ് അദ്ദേഹം.

English Summary: Mumbai HC on Fr Stan Swamy's treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA