മുംബൈയിൽ കെട്ടിട ദുരന്തം; 8 കുട്ടികളടക്കം 12 മരണം

PTI06_10_2021_000027B
മുംബൈ മാൽവണി കെട്ടിടദുരന്തത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനായി തിരച്ചിൽ നടത്തുന്നു. ചിത്രം: പിടിഐ
SHARE

മുംബൈ ∙ കനത്ത മഴയിൽ 3 നില കെട്ടിടം ഇടിഞ്ഞു സമീപത്തെ ഇരുനില കെട്ടിടത്തിലേക്കു വീണുണ്ടായ ദുരന്തത്തിൽ 8 കുട്ടികൾ അടക്കം 12 പേർ മരിച്ചു. ഒരുമിച്ചു താമസിച്ചിരുന്ന സഹോദരങ്ങളുടെ കുടുംബാംഗങ്ങളാണിതിൽ 9 പേർ. 6 പേർക്കു പരുക്കേറ്റു.  ഇരുനില കെട്ടിടത്തിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. 

മലാഡിനടുത്ത് മാൽവണിയിൽ സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണ് കെട്ടിടങ്ങളെന്നു പൊലീസ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത വസ്തുക്കളാണു നിർമാണത്തിന് ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. കരാറുകാരനെ കസ്റ്റഡിയിലെടുത്തു. കെട്ടിടം ഉടമയ്ക്കും കരാറുകാരനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. കഴിഞ്ഞ മാസം ടൗട്ടെ ചുഴലിക്കാറ്റിനിടെ കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയിരുന്നെന്നും അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

നഷ്ടമായത് 9 പേരെ; നെഞ്ചുലഞ്ഞ് റഫീഖ്

മുംബൈ ∙ ദുരന്തമണ്ണിൽ തരിച്ചുനിൽക്കുകയാണു റഫീഖ് ഷെയ്ഖ് (45). പാൽ വാങ്ങി തിരിച്ചുവന്നപ്പോൾ കണ്ടത്, സഹോദരനൊപ്പം താമസിച്ചിരുന്ന കെട്ടിടം തകർന്നടിഞ്ഞതാണ്. ഭാര്യ, സഹോദരൻ, സഹോദര ഭാര്യ, തന്റെയും സഹോദരന്റെയും 6 മക്കൾ അങ്ങനെ ഒരു ഞൊടിയിൽ നഷ്ടമായത് 9 പേരെ. മരുന്നു വാങ്ങാൻ പുറത്തുപോയതിനാൽ രക്ഷപ്പെട്ട പതിനാറുകാരൻ മകൻ മാത്രമേ ഇനി റഫീഖിനുള്ളൂ.

English Summary: Several dead in Mumbai as building collapses in heavy rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA