ഇനി, റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിങ് ലൈസൻസ്

HIGHLIGHTS
  • അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂളുകളിൽ പഠിച്ചവർക്ക് ജൂലൈ 1 മുതൽ
Driving-License
SHARE

ന്യൂഡൽഹി ∙ അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പാക്കും. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഇതുപ്രകാരം താൽപര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഇതുവരെ സർക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്. 

കാറോടിക്കാൻ 29 മണിക്കൂർ

ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം;  അതിൽത്തന്നെ 4 മണിക്കൂർ സിമുലേറ്ററിൽ രാത്രികാല ഡ്രൈവിങ്, മഴ, ഫോഗ് ഡ്രൈവിങ് എന്നിവ പരിശീലിപ്പിക്കും.

മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും (3 മണിക്കൂർ സിമുലേറ്റർ).

വെറും ഡ്രൈവിങ് സ്കൂളല്ല

അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങൾ അപൂർവമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃകാ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിൽ. ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. 5 വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് 3 ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ചു പഠിപ്പിക്കാനുളള വർക്‌ഷോപ്, ഡ്രൈവിങ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് തുടങ്ങിയവ വേണം.

English Summary: Driving license without road test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA