ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിക്കു യുപിയിൽ ചെറിയ മീനിനെ കിട്ടിയപ്പോൾ, ബംഗാളിൽ വലിയ മീൻ ചാടിപ്പോയി. കോൺഗ്രസിൽനിന്ന് ജിതിൻ പ്രസാദയെ ലഭിച്ചതിന്റെ സന്തോഷം ബിജെപി പ്രകടിപ്പിച്ചു തീരുംമുൻപെയാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങിയപ്പോയത്. 

കേന്ദ്രമന്ത്രിയാകാമെന്ന പ്രതീക്ഷയോടെയാണ് മുകുൾ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ പ്രവർത്തിക്കാൻ സന്തോഷമെന്നാണ് ബിജെപിയിൽ ചേർന്നപ്പോൾ മുകുൾ പറഞ്ഞത്; ബിജെപി മതനിരപേക്ഷ കക്ഷിയാണെന്നും. അഴിമതിയാരോപണം നേരിടുന്നയാൾ എന്ന കാരണം പറഞ്ഞ് മുകുളിന്റെ മന്ത്രിമോഹം പ്രധാനമന്ത്രി തള്ളി. 3 വർഷം കാത്തിരുന്നശേഷം ലഭിച്ചത് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം.

മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുമായി തെറ്റിപ്പിരിഞ്ഞാണ് മുകുൾ തൃണമൂൽ വിട്ടത്. കഴിഞ്ഞ ദിവസം അഭിഷേകിനു ജനറൽ സെക്രട്ടറി സ്ഥാനം നൽകി പാർട്ടിയിലെ രണ്ടാമനാക്കിയിട്ടുണ്ട്. മമത ഡൽഹി ഉന്നംവയ്ക്കുന്നതിന്റെ സൂചനയെന്ന് ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

English Summary: Mukul Roy quits BJP, rejoins Trinamool Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com