ADVERTISEMENT

ബെംഗളൂരു ∙ രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തി ബെംഗളൂരുവിൽ ആറിടങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കരസേനയുടെ ചില വിവരങ്ങളും മറ്റും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾക്ക് ഇവർ ചോർത്തിയിരുന്നതായും സംശയിക്കുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36) ആണു മുഖ്യ സൂത്രധാരൻ. ഒട്ടേറെ സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്സ് ഉപയോഗിച്ച് വിദേശ കോളുകളെ ലോക്കൽ കോളുകളാക്കിയുള്ള തട്ടിപ്പിനു ചുക്കാൻ പിടിച്ചത് ഇയാളാണ്. നേരത്തേ ദുബായിൽ ഡ്രൈവറായിരുന്നു.

തമിഴ്നാട് സ്വദേശി ഗൗതവും (27) ഇബ്രാഹിമിനൊപ്പം പിടിയിലായിരുന്നു. ഇവർക്കു വ്യാജ സിമ്മുകൾ സംഘടിപ്പിച്ചു നൽകിയ ബെംഗളൂരു, തൂത്തുക്കുടി സ്വദേശികളാണ് ഇന്നലെ അറസ്റ്റിലായത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടല്ല.

English Summary: Two more arrest in using parallel phone exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com