അശ്ലീലം: യുട്യൂബറുടെ 700 വിഡിയോ പിടിച്ചു; അക്കൗണ്ടിലെ 4 കോടിയോളം രൂപ മരവിപ്പിച്ചു

Mail This Article
ചെന്നൈ ∙ കുട്ടികളോട് ഉൾപ്പെടെ അശ്ലീലം പറയുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ മദൻ (പബ്ജി മദൻ –29) അപ്‌ലോഡ് ചെയ്ത 700 വിഡിയോകൾ, ഇയാളുടെ 2 ആഡംബര കാറുകൾ, 4 ലാപ്ടോപ്, ഡ്രോൺ ക്യാമറ എന്നിവ പൊലീസ് പിടിച്ചെടുത്തു.
അക്കൗണ്ടിലെ 4കോടിയോളം രൂപ മരവിപ്പിച്ചു. മദന്റെ കൂട്ടുപ്രതിയായ ഭാര്യ കൃതിക 8 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം വനിതാ ജയിലിലാണ്. നിരോധിത വിഡിയോ ഗെയിമായ പബ്ജി കളിക്കാനുള്ള സൂത്രവിദ്യകൾ പ്രചരിപ്പിക്കാനെന്ന പേരിലാണ് ഇയാൾ യുട്യൂബ് ചാനൽ തുടങ്ങിയത്. ഗെയിമിൽ ഒപ്പം ചേരുന്ന സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറഞ്ഞ് വിഡിയോ തത്സമയം പ്രചരിപ്പിക്കുകയായിരുന്നു.
ഇങ്ങനെ പ്രതിമാസം യുട്യൂബിൽ നിന്നു ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിയ മദൻ ഇതുവരെ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്.
English Summary: Youtuber PUBG Madan's video seized