കശ്മീരിൽ 3 ലഷ്കർ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ഭീകരസംഘടനാ കമാൻഡർമാർ

jammu-kashmir-military
ശ്രീനഗറിൽ കാവൽ നിൽക്കുന്ന സൈന്യം. ഫയൽ ചിത്രം: TAUSEEF MUSTAFA / AFP
SHARE

ശ്രീനഗർ ∙ പാക്കിസ്ഥാൻ സ്വദേശി അടക്കം 3 ലഷ്കർ ഭീകരരെ കശ്മീരിലെ സോപോറിൽ സുരക്ഷാസേന വധിച്ചു. ഇതിൽ മുസദിർ പണ്ഡിറ്റ് എന്ന പിടികിട്ടാപ്പുള്ളിയും ഉൾപ്പെടുന്നു. ഉമർ എന്ന മാസ് ഭായിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അബ്ദുല്ല എന്ന അസറാർ ആണ് കൊല്ലപ്പെട്ട പാക്ക് ഭീകരൻ. എല്ലാവരും ലഷ്കറെ തയിബയുടെ കമാർഡർമാരാണെന്നും നിരവധി ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ളവരാണെന്നും ഐജി വിജയകുമാർ അറിയിച്ചു. 

Indian Army
കശ്മീരിലെ സോപോറിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്ന സുരക്ഷാസേനാംഗങ്ങൾ. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു.

സോപോറിൽ മാർച്ച് 29ന് 2 മുനിസിപ്പൽ കൗൺസിലർമാരെയും പൊലീസുകാരെയും ജൂൺ 12ന് 2 പൊലീസുകാരെയും നാട്ടുകാരെയും കൊലപ്പെടുത്തിയ കേസിൽ സേന തേടിക്കൊണ്ടിരുന്ന ഭീകരനാണ് മുസദിർ പണ്ഡിറ്റ്. ഇവർക്കെതിരെ 18 കേസുകളുണ്ട്. 

പണ്ഡിറ്റ് അടക്കം 3 ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ തങ്ങിയ സ്ഥലം ഞായറാഴ്ച രാത്രി സേന വളഞ്ഞു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. നാട്ടുകാർ സേനയ്ക്ക് നല്ല പിന്തുണയാണ് നൽകിയതെന്നും ഐജി വ്യക്തമാക്കി.

English Summary: Top Lashkar Terrorist Among 3 Killed In Encounter In Jammu And Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA