ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ നേരിടാനുള്ള മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കി എൻസിപി നേതാവ് ശരദ് പവാറും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിനിടെ ഇരുവരും രണ്ടാം തവണയാണ് കാണുന്നത്. പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു.

കോൺഗ്രസിനെ ഒഴിവാക്കി, ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണി രൂപീകരിക്കാൻ പവാർ നീക്കം നടത്തുന്നുവെന്ന സൂചന സജീവമാണ്. തൃണമൂൽ, ആർജെഡി, ആം ആദ്മി പാർട്ടി എന്നിവയും ഇതിന് അനുകൂലമാണ്. നേതാക്കളായ യശ്വന്ത് സിൻഹ (തൃണമൂൽ), മനോജ് ഝാ (ആർജെഡി), സഞ്ജയ് സിങ് (ആം ആദ്മി) എന്നിവർ വരും ദിവസങ്ങളിൽ പവാറുമായി കൂടിക്കാഴ്ച നടത്തും.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന്റെ തന്ത്രജ്ഞനായിരുന്ന പ്രശാന്ത് പിന്നീട് ബിജെപി വിരുദ്ധ കക്ഷികൾക്കൊപ്പം കൈകോർത്തു. ഇന്നു വൈകിട്ട് നാലിന് കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗവും പവാർ വിളിച്ചിട്ടുണ്ട്. 

English Summary: Prashant Kishor meets NCP chief Sharad Pawar in Delhi, second meeting this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com