ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ ഉൾപാർട്ടി പോര് രൂക്ഷമായിരിക്കെ, പാർട്ടി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഡൽഹിയിലെത്തി. 

അമരീന്ദറിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദു രംഗത്തിറങ്ങിയ സാഹചര്യത്തിൽ, അമരീന്ദറിനെ ഹൈക്കമാൻഡ് ഡൽഹിലേക്കു വിളിപ്പിക്കുകയായിരുന്നു. ദേശീയ നേതാക്കളുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. 

അമരീന്ദറിനെ തള്ളിപ്പറഞ്ഞ് സിദ്ദു പോർമുഖം തുറന്നതോടെ, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരു നേതാക്കളെയും കൈവിടാൻ നേതൃത്വത്തിനാവില്ല. 

സിദ്ദുവിനെ വച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് അമരീന്ദർ. വോട്ട് പിടിക്കാനുള്ള പ്രദർശനവസ്തുവല്ല താനെന്നും അമരീന്ദറിനു കീഴിൽ പ്രവർത്തിക്കാനില്ലെന്നും തിരിച്ചടിച്ച് സിദ്ദുവും നിലപാട് കടുപ്പിച്ചതോടെ, ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആശയക്കുഴപ്പത്തിലാണ്. 

സിദ്ദു ആം ആദ്മി പാർട്ടിയിലേക്കു ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.

സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതു പരിഗണിച്ചിരുന്നെങ്കിലും വേണ്ടെന്ന് അദ്ദേഹം അറിയിച്ചു. പിസിസി പ്രസിഡന്റ് സ്ഥാനം നൽകി അനുനയിപ്പിക്കുന്നതു പരിഗണനയിലുണ്ടെങ്കിലും അംഗീകരിക്കില്ലെന്നാണ് അമരീന്ദറിന്റെ നിലപാട്. 

∙ ‘കോൺഗ്രസ് എന്നാൽ അമരീന്ദർ സിങ് അല്ല. കോൺഗ്രസിൽ എന്റെ മുന്നിലെ വാതിലുകൾ അടഞ്ഞെന്ന് പറയാൻ അദ്ദേഹം ആരാണ്? ഏകാധിപത്യ ഭരണമാണു പഞ്ചാബിൽ നടക്കുന്നത്.’ – നവജ്യോത് സിങ് സിദ്ദു

English Summary: Congress infight in Punjab continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com