ബാലികയെ ബലി നൽകാൻ ശ്രമിച്ചെന്ന് പരാതി; 5 പേർ അറസ്റ്റിൽ

Arrest-representational-image
SHARE

ബെംഗളൂരു ∙ കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ പൂജാരി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കർണാടകയിലെ നെലമംഗല ഗാന്ധി ഗ്രാമത്തിൽ വീടിനു മുന്നിൽ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ അയൽക്കാരായ 2 സ്ത്രീകൾ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചെന്നാണു പരാതി. 

കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം കഴുത്തിൽ മാല ചാർത്തിയപ്പോഴാണ്, അന്വേഷിച്ചെത്തിയ മുത്തശ്ശി കണ്ടതും കരഞ്ഞു ബഹളം വച്ചതും. അതേസമയം, കൃഷിയിടത്തിൽ ക്ഷേത്രം നിർമിക്കുന്നതിന്റെ ഭാഗമായി ബാലികാ പൂജ നടത്തിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

English Summary: Five people arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA