ADVERTISEMENT

കൊൽക്കത്ത ∙ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ബംഗാൾ അടക്കമുള്ള കിഴക്കൻ മേഖലയ്ക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടിയേക്കും. ബംഗാൾ‌ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, അസമിലെ മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ എന്നിവർക്ക് കാബിനറ്റ് പദവി ലഭിക്കാൻ സാധ്യതയുണ്ട്. മോദി രാജ്യസഭാംഗവും ദിലീപ് ഘോഷ് ലോക്സഭാംഗവുമാണ്.

ഇത്തവണ സോനോവാളിനു പകരം ഹിമന്ത ബിശ്വ ശർമയാണ് അസം മുഖ്യമന്ത്രിയായത്. സുശീൽകുമാർ മോദിയെയും ബിഹാറിലെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ബംഗാളിൽ അധ്യക്ഷ പദവിയിൽ നിന്ന് ഘോഷിനെ മാറ്റാൻ ബിജെപി തയാറായില്ലെങ്കിലും തൃണമൂൽ വിട്ട് പാർട്ടിയിൽ എത്തിയ സുവേന്ദു അധികാരിക്കാണ് മമത ബാനർജിയെ എതിർക്കാൻ കൂടുതൽ കരുത്തുള്ളതെന്ന് പാർട്ടി കരുതുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തെപ്പറ്റി താനും കേട്ടെന്നു ഘോഷ് സ്ഥിരീകരിച്ചു. ‘ചിലർ അഭിനന്ദിക്കുകയും ചെയ്തു. എനിക്ക് അതേപ്പറ്റി വിവരമൊന്നുമില്ല.’– അദ്ദേഹം മനോരമയോട് പറഞ്ഞു.

ഇവർക്കു പുറമേ ഒഡീഷയിൽ നിന്നുള്ള ബൈജയന്ത പാണ്ഡ, അസമിലെ ബാരക് താഴ്​വരയിൽ നിന്നുള്ള മുതിർന്ന ലോക്സഭാംഗം എന്നിവർക്കും ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‍വർഗിയയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

English Summary: Dilip Ghosh, Sushil Kumar Modi, Sarbananda Sonowal to be Included in Central Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com