ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിനു ഡോക്ടർമാർ നൽകുന്ന സേവനം പ്രചോദനാത്മകമാണെന്നും ഇതിന് 130 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം കോവിഡിനെതിരായി പോരാടുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ ജീവനാണ് ഡോക്ടർമാർ രക്ഷിച്ചത്. അതിനിടയിൽ അനേകം ഡോക്ടർമാർക്കു സ്വജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. അവർക്കെല്ലാം ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മോദി പറഞ്ഞു. 

ആരോഗ്യമേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും മോദി പരാമർശിച്ചു. ആരോഗ്യ സംവിധാനങ്ങൾ ശുഷ്കമായ സ്ഥലങ്ങളിൽ, 50,000 കോടി രൂപയുടെ വായ്പയ്ക്കു കേന്ദ്രം ഈടു നൽകുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചു. കോവിഡ് പോരാളികൾക്കു സൗജന്യ ഇൻഷുറൻസും ലഭ്യമാക്കുന്നു. ആരോഗ്യ ബജറ്റിലേക്ക് 2 ലക്ഷം കോടി രൂപ വകയിരുത്തി. 2014 വരെ 6 എയിംസ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 15 എയിംസുകൾക്കു കൂടി പ്രവർത്തനം തുടങ്ങി. 

ആരോഗ്യകാര്യത്തിലും സൗഖ്യത്തിലും യോഗയുടെ പ്രസക്തിയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡോക്ടർമാർ യോഗ പഠിക്കുന്നതോടെ ലോകം മുഴുവൻ ഇതിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കും. ഇതിനെ ഒരു ദൗത്യമായി ഏറ്റെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു കഴിയുമോയെന്നും മോദി ചോദിച്ചു.

English Summary: Doctors have given exemplary service during pandemic, says PM Modi on Doctors' Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com