ADVERTISEMENT

മുംബൈ ∙ ഈശോസഭ വൈദികൻ സ്റ്റാൻ സ്വാമിയെ (84) ഭരണകൂടം കൊലചെയ്തതാണെന്ന് ആരോപിച്ച്, അദ്ദേഹത്തിനൊപ്പം അറസ്റ്റിലായവർ തലോജ ജയിലിൽ നിരാഹാരം നടത്തി. പുണെയിൽ നടന്ന ദലിത് സംഗമ (എൽഗാർ പരിഷത്) ത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത മലയാളി റോണ വിൽസൻ ഉൾപ്പെടെ 10 പേരാണു പ്രതിഷേധിച്ചത്. മനുഷ്യാവകാശങ്ങൾ ലംഘിച്ച എൻഐഎ ഉദ്യോഗസ്ഥർക്കും തലോജ ജയിലിലെ മുൻ സൂപ്രണ്ടിനുമെതിരെ നടപടിയെടുക്കണമെന്നും മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. 

2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമിയെ കർശന വ്യവസ്ഥകൾ ഉള്ള യുഎപിഎ നിയമം ചുമത്തിയാണു ജയിലിൽ അടച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ജാമ്യത്തിനായുള്ള നിയമ പോരാട്ടത്തിനിടയിൽ തിങ്കളാഴ്ച മരിച്ചു. 

English Summary: Hunger strike demanding investigation in stan swamy death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com