ADVERTISEMENT

ന്യൂഡൽഹി ∙ ചാര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു വിവരങ്ങൾ ചോർത്തുന്നതിനെക്കാൾ അപകടം പുറമേനിന്നുള്ള കൃത്രിമ വിവരങ്ങൾ ഉപഭോക്താവിന്റെ അറിവില്ലാതെ ഫോണിലേക്കു കടത്തിവിടുന്നതാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അധികാരകേന്ദ്രങ്ങൾ ഉന്നംവച്ച ഒരു വ്യക്തിയെ കേസിൽ കുടുക്കാൻ പോലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉപകരിച്ചേക്കാം. വ്യക്തി അറിയാതെ തെളിവുകൾ ഫോണിലേക്കു കടത്തിവിട്ടാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. നിരപരാധിത്വം തെളിയിക്കാനും പ്രയാസമാകും.

തന്റെ ലാപ്‌ടോപ്പിൽ കൃത്രിമ രേഖകൾ തിരുകിക്കയറ്റിയതിനെക്കുറിച്ചു മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ഭീമ– കൊറേഗാവ് കേസിലെ അറസ്റ്റിനു മുൻപു തന്നെ എൻഐഎയെ അറിയിച്ചതായി സഹപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു ഫെബ്രുവരിയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇവരുടെ ലാപ്ടോപിൽ മാൽവെയർ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും ‘വാഷിങ്‌ടൻ പോസ്റ്റ്’ പ്രസിദ്ധീകരിച്ച ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മലയാളിയായ റോണ വിൽസൻ അടക്കമുള്ളവരുടെ ലാപ്ടോപ്പിൽ ഹാക്കർമാർ നുഴഞ്ഞുകയറി. തെളിവുകൾ കെട്ടിച്ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭീമ-കൊറേഗാവ് കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

Content Highlight: Pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com