ADVERTISEMENT

തുടക്കം 2010ൽ; പിന്നാലെ കുതിപ്പ്

∙ പെഗസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാക്കൾ ഇസ്രയേൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒ

∙ തുടക്കം 2010ൽ. 2015ലെ കണക്കനുസരിച്ച് 15 കോടി ഡോളർ (1080 കോടി രൂപ) വരുമാനം.

∙ 100 കോടി യുഎസ് ഡോളറിനാണ് ആദ്യ ഉടമകളായ ഫ്രാൻസിസ്കോ പാർട്നേഴ്സ് 2017ൽ കമ്പനി വിൽപനയ്ക്കു വച്ചത്. പിന്നീട് യൂറോപ്യൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ നൊവാൽഫിന ക്യാപ്പിറ്റൽ നിക്ഷേപം നടത്തി. 

∙ സർക്കാർ ഉപയോക്താക്കൾക്കു മാത്രം സോഫ്റ്റ്‌വെയർ വിൽക്കാനാണ് എൻഎസ്ഒയ്ക്ക് ഇസ്രയേൽ പ്രതിരോധ വകുപ്പിന്റെ അനുമതി.

∙ ഭീകരവാദികൾ, കൊടുംകുറ്റവാളികൾ എന്നിവരെ കണ്ടെത്താൻ മാത്രമാണ് പെഗസസ് ഉപയോഗിക്കുന്നതെന്നാണ് എൻഎസ്ഒയുടെ വിശദീകരണം. പക്ഷേ, ദുരുപയോഗിക്കാറുണ്ടെന്നു സുതാര്യതാ റിപ്പോർട്ടിൽ തുറന്നുപറച്ചിൽ

എൽ ചാപ്പോ മുതൽ ഖഷോഗി വരെ

∙ മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാനെ പിടികൂടാനായി മെക്സിക്കൻ സർക്കാർ 2011 ൽ ഉപയോഗിച്ചത് പെഗസസിന്റെ ആദ്യപതിപ്പ്

∙ 2016 ൽ യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹമ്മദ് മൻസൂറിനെ നിരീക്ഷിക്കാനായി പെഗസസ് ഉപയോഗിച്ചെന്ന് കാനഡയിലെ സിറ്റിസൻ ലാബിന്റെ വെളിപ്പെടുത്തൽ.

∙ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ നിരീക്ഷിക്കാൻ സൗദി അറേബ്യ പെഗസസ് ഉപയോഗിച്ചതായും റിപ്പോർട്ട്.

∙ 2019 ൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെയടക്കം ഫോൺവിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലുണ്ടായി. ഭീമ- കൊറേഗാവ് സംഭവത്തിൽ അറസ്റ്റിലായവരെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ വരെ വിവരങ്ങൾ ചോർത്തപ്പെട്ടു.

ഉപയോക്താക്കൾ ടോപ് സീക്രട്ട്

∙ 40 രാജ്യങ്ങളിലായി 60 സർക്കാർ ഉപയോക്താക്കൾ

∙ 51% ഇന്റലിജൻസ് ഏജൻസികൾ, 38 % നിയമപാലന ഏജൻസികൾ, 11 % സൈന്യം

സേവനം മാർക്ക് നോക്കി

∙ എ,ബി,സി,ഡി എന്നിങ്ങനെ 4 വിഭാഗങ്ങളായി രാജ്യങ്ങളെ തിരിക്കുന്നു. ഏറ്റവും റിസ്ക് കൂടിയ രാജ്യങ്ങൾ ഡി വിഭാഗത്തിൽ.

∙ അടുത്ത ഘട്ടത്തിൽ ഓരോ വിഭാഗത്തിനും 100 മാർക്കിൽ സ്കോറിടും. ഇതിൽ എ,ബി,സി വിഭാഗങ്ങളിൽ 60 മാർക്കിനു മുകളിലുള്ള രാജ്യങ്ങൾക്കു മാത്രം സേവനം. 20ൽ താഴെയെങ്കിൽ ഒഴിവാക്കും.

∙ ഓരോ രാജ്യത്തിന്റെ പശ്ചാത്തലം, മുൻകാല സംഭവങ്ങൾ എന്നിവ കണക്കാക്കിയാണ് മാർക്ക് ഇടുന്നത്.

ദുരുപയോഗത്തിന് വിലക്ക്!

∙ പെഗസസ് ദുരുപയോഗിച്ചതിന്റെ പേരിൽ 5 വർഷത്തിനിടയിൽ എൻ‌എസ്ഒ 10 സർക്കാർ ഉപയോക്താക്കളെ വിലക്കി. നഷ്ടം 746 കോടി രൂപ.

∙ മനുഷ്യാവകാശ പ്രശ്നങ്ങൾ മൂലം ഒരു വർഷത്തിനിടെ 15 % ബിസിനസ് സാധ്യതകൾ വേണ്ടെന്നു വച്ചു. ഇവയുടെ മൊത്തം മൂല്യം 2,238 കോടി രൂപ.

∙ ദുരുപയോഗ സാധ്യത മുൻനിർത്തി 55 രാജ്യങ്ങൾക്കു സേവനം നൽകില്ലെന്നു തീരുമാനം.

വേറെയും ഉൽപന്നങ്ങൾ

∙ പെഗസസിനു പുറമേ മറ്റു ടെക് ഇന്റലിജൻസ് ഉൽപന്നങ്ങൾ എൻഎസ്ഒയ്ക്കുണ്ട്. ഭീകരരെയും ലഹരി മാഫിയകളെയും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരെയും കണ്ടെത്തുക, ഡ്രോൺ നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.

ചാരന്മാർ വേറെയും

∙ എൻഎസ്ഒയ്ക്കു പുറമേ കാൻഡിരു, വെരിന്റ്, ക്വാഡ്രീം, സെലിബ്രൈറ്റ് എന്നീ കമ്പനികൾക്കും സമാന ചാര സോഫ്റ്റ്‌വെയറുകൾ.

∙ മൈക്രോസോഫ്റ്റിന്റെ പിഴവു മുതലെടുത്ത് കാൻഡിരു 10 രാജ്യങ്ങളിലായി ചോർത്തിയത് നൂറോളം പേരുടെ വിവരങ്ങൾ.

∙ പിഴവു പരിഹരിക്കുന്നതിനായി മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയതു ദിവസങ്ങൾക്കു മുൻപ്.

പെഗസസിന്റെ പ്രവർത്തനം ഇങ്ങനെ

∙ ചോർത്തേണ്ട ഫോണിലേക്ക് വാട്സാപ് വിഡിയോ കോൾ വിളിക്കുകയാണ് ആദ്യപടി.

∙ മറുതലയ്ക്കലുള്ള ആൾ എടുക്കുന്നതിന് മുൻപ് കോൾ വിഛേദിക്കും.

∙ മിസ്ഡ് കോൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വാട്സാപ് പിഴവു മുതലെടുത്തു ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഈ പിഴവ് വാട്സാപ് പിന്നീടു പരിഹരിച്ചു.

∙ മിസ്ഡ് കോളിനു പുറമേ മെസേജ് ആയി എത്തുന്ന ലിങ്കുകൾ വഴിയും പെഗസസ് ഫോണുകളിലെത്തിയിട്ടുണ്ട്.

∙ പാസ്‍വേഡുകൾ, ഫോൺ നമ്പറുകൾ, എസ്എംഎസ് സന്ദേശങ്ങൾ, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. ഫോൺ ക്യാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാൻ സാധിക്കും. ജയിൽ ബ്രേക്കിങ് എന്നാണ് ഇതിനെ വിളിക്കുന്നത്.

Content Highlight: Pegasus spy software

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com