പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം, വാട്സാപ്; ക്ലബ് ഹൗസ് അംഗത്വം ഇനി നേരിട്ട്

Social-Media
(Photo by Oli SCARFF / AFP)
SHARE

ഇൻസ്റ്റ കൊളാബ്: 2 ഇൻസ്റ്റഗ്രാം അംഗങ്ങൾക്ക് ഒരുമിച്ചു പോസ്റ്റുകളും വിഡിയോ റീലുകളും അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം ഇന്ത്യയിലും ബ്രിട്ടനിലുമാണ് പരീക്ഷിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിന് മറ്റൊരാളെ ഇൻവൈറ്റ് ചെയ്ത് ഇരുവർക്കും ഒരുമിച്ച് ഉള്ളടക്കം – പോസ്റ്റുകളോ ചിത്രങ്ങളോ റീൽ വിഡിയോകളോ – അപ്‍ലോഡ് ചെയ്യാമെന്നതാണ് കൊളാബിന്റെ പ്രത്യേകത. ഇരുവരുടെയും അക്കൗണ്ടുകളിൽ ഇവ പ്രത്യക്ഷപ്പെടും. യോജിച്ച പ്രവർത്തനം എന്നർഥമുള്ള കൊളാബറേഷൻ എന്ന വാക്കിൽനിന്നാണ് കൊളാബ് എന്ന പേര്.

സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ: ഇൻസ്റ്റഗ്രാമിൽ അനുചിതമെന്നു കരുതുന്ന ഉള്ളടക്കം ഉപയോക്താവിന് തന്റെ ഫീഡിൽനിന്ന് ഒഴിവാക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇൻസ്റ്റാഗ്രാം സെറ്റിങ്സിൽ സെൻസിറ്റീവ് കൺട്രോൾ സിലക്ട് ചെയ്താൽ, മനംമടുപ്പിക്കുന്നതും അനിഷ്ടകരവുമായ ചിത്രങ്ങളും വിഡിയോകളും (ലൈംഗികത, നഗ്നത, അക്രമം, ലഹരി, ആയുധം പോലുള്ളവയുമായി ബന്ധപ്പെട്ടവ) ഒഴിവായിക്കിട്ടും.

വാട്സാപ് വിഡിയോ കോൾ: വാട്സാപ്പിൽ ഗ്രൂപ്പ് വിഡിയോ കോൾ തുടങ്ങിയ ശേഷം ചേരാനും നടന്നുകൊണ്ടിരിക്കുന്ന കോളിൽ നിന്നു പുറത്തുപോയ ശേഷം തിരികെ ചേരാനും കഴിയുന്ന ഫീച്ചറാണിത്. ഉദാഹരണത്തിന്, വിളിച്ചപ്പോൾ എടുക്കാൻ കഴിയാത്ത കോൾ നിങ്ങളുടെ ടാബിൽ കാണാൻ കഴിയും. ആ കോളിൽ നിലവിൽ ആരൊക്കെയുണ്ടെന്നും കാണാം. നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ റിക്വസ്റ്റ് അയയ്ക്കാം. ഗ്രൂപ്പു കോളിലുള്ള ആരെങ്കിലും നിങ്ങളെ പ്രവേശിപ്പിച്ചാൽ കോളിന്റെ ഭാഗമാകാം.

ക്ലബ് ഹൗസ് അംഗത്വം ഇനി നേരിട്ട്

നവതരംഗമായ സമൂഹമാധ്യമം ക്ലബ് ഹൗസിൽ ഇനി ‘ഇൻവൈറ്റ്’ ഇല്ലാതെയും അംഗമാകാം. നിലവിൽ അംഗത്വമുള്ള ആരെങ്കിലും ക്ഷണം നൽകുകയോ പ്രവേശനം നൽകുകയോ ചെയ്താൽ മാത്രമേ ക്ലബ് ഹൗസിന്റെ ഭാഗമാകാൻ കഴിയുമായിരുന്നുള്ളൂ. ഇനി ആപ് പ്ലേ സ്റ്റോർ അല്ലെങ്കി‍ൽ ആപ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നേരിട്ട് അംഗമാകാം.

English Summary: New features for instagram and whatsapp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA