ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടേതിനു പുറമേ ഇന്ത്യയുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെ പ്രതിനിധികളുടെയും ഫോണുകൾ ചോർത്തിയെന്ന വാർത്തകളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

വാഷിങ്ടൻ പോസ്റ്റ് പത്രത്തിലാണ് ഇന്ത്യയിലെ വിദേശ രാജ്യ പ്രതിനിധികളുടെ ഫോണുകളും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉപയോഗിച്ചിരുന്ന ഫോണും എൻഎസ്ഒയുടെ ഒരു ഉപഭോക്താവ് ചോർത്തിയെന്ന വിവരം പ്രസിദ്ധീകരിച്ചത്. 

ചൈന, പാക്കിസ്ഥാൻ എന്നിവയ്ക്കു പുറമേ ഇറാൻ, നേപ്പാൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ ഫോണും ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്.

Content Highlight: Pegasus controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com