അശ്ലീല സിനിമ റാക്കറ്റ്: ശിൽപ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് പൊലീസ്

Shilpa Shetty
ശിൽപ ഷെട്ടി
SHARE

മുംബൈ ∙ അശ്ലീല വിഡിയോ നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് റാക്കറ്റുമായി നേരിട്ടു ബന്ധമില്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നു പൊലീസ് അറിയിച്ചു. അശ്ലീല ആപ് വഴി കുന്ദ്ര 7.5 കോടി രൂപ വരുമാനമുണ്ടാക്കിയെന്നാണു നിലവിലെ വിവരം. ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

അതിനിടെ, തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് മൊഴി നൽകി. ഇദ്ദേഹത്തിന്റെ അശ്ലീല ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.

English Summary: Police says Shilpa Shetty not directly connected to sex racket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA