ജമ്മുവിൽ വീണ്ടും ഡ്രോണുകൾ; ഇന്നലെ എത്തിയത് 2 ഡ്രോണുകൾ

drone-1248-09
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ ജമ്മുവിലെ സേനാ താവളങ്ങൾക്കു മേൽ ഭീഷണിയുയർത്തി വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ജമ്മു സത്‌വാരിയിലെ വ്യോമതാവളത്തിനു സമീപം ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് 2 ഡ്രോണുകൾ എത്തിയത്. 

അൽപ സമയത്തിനു ശേഷം ഇവ പറന്നകന്നു. ഏതാനും ആഴ്ചകൾ മുൻപ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടന്ന ജമ്മു വ്യോമതാവളത്തിനു സമീപമാണു സത്‌വാരി. ഡ്രോണുകൾ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനാൽ ജമ്മു മേഖലയിലുടനീളം സുരക്ഷാസേന നിതാന്ത ജാഗ്രതയിലാണ്.

English Summary: Two more drones near Jammu Kashmir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA