ADVERTISEMENT

ബെംഗളൂരു∙ രാജിവച്ച ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മെയെ (61)  കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാകക്ഷിയോഗം പ്രഖ്യാപിച്ചു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി നടന്ന യോഗത്തിൽ ബൊമ്മെയുടെ പേരു നിർദേശിച്ചതും യെഡിയൂരപ്പ തന്നെ. ഇന്നാണു സത്യപ്രതിജ്ഞ. 

യെഡിയൂരപ്പ മന്തിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ.  മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആർ.ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള യെഡിയൂരപ്പ ഒഴിവാകുമ്പോൾ പകരമെത്തുന്നതും അതേ വിഭാഗത്തിൽപ്പെട്ടയാൾ തന്നെയാകണമെന്ന സമ്മർദം കൂടി കണക്കിലെടുത്താണു തീരുമാനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു.

Content Highlights: Basavaraj Bommai Will Replace BS Yediyurappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com