ADVERTISEMENT

ബെംഗളൂരു ∙ ബഹിരാകാശ പദ്ധതികളുടെ സഹകരണം സംബന്ധിച്ച് യൂറോപ്യൻ, ഇസ്രയേൽ ബഹിരാകാശ ഏജൻസികളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ചർച്ച നടത്തി. 

ഇസ്രയേൽ സ്പേസ് ഏജൻസി (ഐഎസ്എ) ഡയറക്ടർ ജനറൽ അവി ബ്ലാസ്ബെർഗർ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാക്കർ എന്നിവരുമായാണ് ഇസ്രോ ചെയർമാൻ കെ.ശിവൻ വെർച്വൽ യോഗങ്ങൾ നടത്തിയത്. 

ഇന്ത്യൻ റോക്കറ്റിൽ ഇസ്രയേൽ ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ശിവനും ബ്ലാസ്ബെർഗറും ചർച്ച നടത്തി. നിലവിൽ സഹകരണമുള്ള ഭൗമ നിരീക്ഷണം, സ്പേസ് സയൻസ്, സാറ്റലൈറ്റ് നാവിഗേഷൻ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് തുടങ്ങിയവയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

English Summary: ISRO to take cooperation with European, Israeli space agencies to higher orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com