ADVERTISEMENT

ന്യൂഡൽഹി ∙ യുഎസ് വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉൽപാദനം അവസാനിപ്പിക്കുന്നു. ഗുജറാത്തിലെ സാനന്ദിലുള്ള നിർമാണ യൂണിറ്റ് ഇക്കൊല്ലം അവസാനവും ചെന്നൈയിലെ യൂണിറ്റ് അടുത്തവർഷം പകുതിയോടെയും അടയ്ക്കും. 

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളുടെ വിൽപന നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് അവസാനിപ്പിക്കും. മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വിൽപന തുടരും. 

നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സർവീസും വാറന്റി കവറേജും തുടരുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തിൽ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. ബിസിനസ് പുനഃസംഘടനയുടെ ഭാഗമായാണു നടപടികൾ. 

English Summary: Ford ends production in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com