ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിൽ മുഖ്യമന്ത്രി പദം കിട്ടാത്തതിൽ നിരാശയില്ലെന്ന് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. പാർട്ടിയാണ് വലുതെന്നും താൻ സേവകൻ മാത്രമാണെന്നും പറയുന്നതിനിടെ പട്ടേലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പക്ഷേ, ചാനൽ ക്യാമറകൾ കണ്ടുപിടിച്ചു. 

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് ഭൂപേന്ദ്ര പട്ടേൽ നിതിൻ പട്ടേലിനെ കാണാനെത്തിയിരുന്നു. എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ നിതിൻ പട്ടേലിന്റെ കണ്ണു നിറയുകയും ശബ്ദമിടറുകയും ചെയ്തു. ഇതു രണ്ടാം തവണയാണ് നിതിൻ പട്ടേലിന്റെ കയ്യിൽ നിന്നു മുഖ്യമന്ത്രി പദം വഴുതിപ്പോകുന്നത്. 2017 ൽ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും നറുക്കു വീണത് വിജയ് രുപാണിക്കായിരുന്നു. 

ഇത്തവണ മുഖ്യമന്ത്രി പദം പട്ടേൽ സമുദായത്തിൽ നിന്നുള്ളയാൾക്കാകുമെന്ന് സൂചനകൾ വന്നപ്പോൾ ജനകീയനും എല്ലാവർക്കും സ്വീകാര്യനുമായിരിക്കണം മുഖ്യമന്ത്രിയെന്ന് നിതിൻ പട്ടേൽ പറഞ്ഞിരുന്നു. അദ്ദേഹമാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തോട് അടുത്തവർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, അപ്രതീക്ഷിതമായി ഭൂപേന്ദ്ര പട്ടേലിന്റെ പേരു വന്നു. നിയമസഭാകക്ഷി യോഗത്തിൽ നിന്ന് നിതിൻ പട്ടേൽ നേരത്തേ പോവുകയും ചെയ്തു. 

താൻ പോയത് പ്രതിഷേധിച്ചല്ലെന്നും മണ്ഡലത്തിൽ ഒരു യോഗത്തിൽ പങ്കെടുക്കാനായിരുന്നുവെന്നും നിതിൻ പട്ടേൽ വിശദീകരിച്ചു. ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനമാണ് വലുത്. 6 തവണ എംഎൽഎ ആയ തന്നെ ജനമനസ്സിൽ നിന്ന് പറിച്ചു കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: I live in people's heart, no one can throw me out says Nitin Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com