മതവും ജാതിയുമില്ല; വിജയ് ‘തമിഴൻ’: വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി പിതാവ്

Actor Vijay (Image - @ActorVijay/FB)
വിജയ് (Image - @ActorVijay/FB)
SHARE

ചെന്നൈ ∙ തമിഴ് സൂപ്പർ താരം വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി പിതാവും നടനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്തു ‘തമിഴൻ’ എന്നാണു ചേർത്തതെന്നും ഇതു കണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച സ്കൂൾ അധികൃതർ പിന്നീട് വഴങ്ങിയെന്നും ചന്ദ്രശേഖർ പറഞ്ഞു.

അന്നുമുതൽ വിജയ്‌യുടെ സർട്ടിഫിക്കറ്റിൽ ജാതിയുടെ സ്ഥാനത്ത് ‘തമിഴൻ’ എന്നു മാത്രമേയുള്ളൂ. നാം വിചാരിച്ചാൽ നമുക്ക് ജാതിയില്ലാതെ മുന്നോട്ടുപോകാം. ആ തീരുമാനമെടുക്കേണ്ടതു നമ്മളാണെന്നും അദ്ദേഹം പറ‍ഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത പ്രകാശന ചടങ്ങിലാണ് ‍ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തൽ.

English Summary: No religion for actor Vijay: Says his father

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA