തമിഴ്നാട്ടിൽ വീണ്ടും ‘നീറ്റ്’ മരണം

Kanimozhi
കനിമൊഴി
SHARE

ചെന്നൈ ∙ തമിഴ്നാട്ടിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനി ‘നീറ്റ്’ പരീക്ഷ നന്നായി എഴുതാനാകാത്തതിനാൽ ജീവനൊടുക്കി. 3 ദിവസത്തിനിടെ നീറ്റിന്റെ പേരിലുള്ള രണ്ടാമത്തെ മരണമാണ്. അരിയല്ലൂർ സത്തംപാടി സ്വദേശിനിയായ കരുണാനിധിയുടെ മകൾ കനിമൊഴി (17) പരാജയ ഭീതിയിലാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. 10-ാം ക്ലാസിൽ 500ൽ 462 മാർക്കും പ്ലസ്ടുവിൽ 600ൽ 562 മാർക്കും  നേടിയിരുന്നു. അതിനിടെ, തമിഴ്നാട് നിയമസഭ നീറ്റിനെതിരെ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.

English Summary: Student commits suicide in Tamilnadu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA