കോവാക്സിൻ: ഡബ്ല്യുഎച്ച്ഒ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും

covaxin-1248
SHARE

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച ഡേറ്റ ജൂണിൽ ലോകാരോഗ്യ സംഘടനയ്ക്കു സമർപ്പിച്ചിരുന്നു. 77.8% ഫലപ്രാപ്തിയുണ്ടെന്നാണു വ്യക്തമായത്. കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം കിട്ടാത്തത് വിദേശയാത്രയ്ക്കു തടസ്സമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അംഗീകാരം സംബന്ധിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ വിശ്വനാഥനുമായി ചർച്ച നടത്തിയിരുന്നു.  അതേസമയം, രാജ്യത്ത് വാക്സീൻ വിതരണം 74 കോടി കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

English Summary: WHO approval for Bharat Biotech's Covaxin likely this week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA