ADVERTISEMENT

ഈറോഡ് ∙ ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു മരിച്ച നിലയിൽ. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകൻ പെയിന്റിങ് തൊഴിലാളിയായ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ജോലിക്കു പോകാതെ ഫോണിൽ ഗെയിം കളിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തു പോയ മാതാപിതാക്കളും സഹോദരനും വീട്ടിൽ തിരികെയെത്തിയപ്പോൾ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈറോഡ് ടൗൺ പൊലീസ് കേസെടുത്തു.

English Summary: Youth found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com