ADVERTISEMENT

ന്യൂ‍ഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‍വെയർ കടന്നുകയറാൻ ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ മറ്റൊരു സുരക്ഷാ പിഴവ് ഉപയോഗിച്ചതായി കാനഡയിലെ സിറ്റിസൻ ലാബ് കണ്ടെത്തിയതിനെത്തുടർന്ന് ആപ്പിൾ അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി. സൗദി ആക്ടിവിസ്റ്റിന്റെ ഫോണിലാണ് ഐമെസേജ് സേവനത്തെ ഉന്നമിടുന്ന സൈബർ നീക്കം കണ്ടെത്തിയത്. ഇക്കാര്യം സിറ്റിസൻ ലാബ് ആപ്പിളിനെ അറിയിച്ചിരുന്നു.

ആപ്പിൾ ഉപഭോക്താക്കൾ എത്രയും വേഗം ഒഎസ് അപ്ഡേറ്റ് ചെയ്യണമെന്നു ലാബ് ആഹ്വാനം ചെയ്തു.  ഐഒഎസ് 14.8 വെർഷനിലേക്കാണു പുതിയ അപ്ഡേറ്റ്. FORCEDENTRY (ഫോഴ്സ്ഡ് എൻട്രി) എന്നാണു സിറ്റിസൻ ലാബ് ഈ പിഴവിനു നൽകിയിരിക്കുന്ന പേര്.വൈറസ് ഒളിപ്പിച്ച പിഡിഎഫ് ഫയൽ ഉപയോഗിച്ചു ഫോണിൽ നുഴഞ്ഞുകയറാൻ സഹായകമായ പിഴവ് ഒഴിവാക്കാനാണ് അപ്ഡേറ്റ് എന്നാണ് ആപ്പിൾ വെബ്സൈറ്റിലുള്ളത്.

ഐമെസേജ് ആപ്ലിക്കേഷനിലുള്ള പിഴവിലൂടെയാണു പെഗസസ് നുഴഞ്ഞുകയറിയതെന്നു ഫൊറൻസിക് പരിശോധനാ ഫലം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആപ്പിൾ പുറത്തിറക്കിയ അപ്ഡേറ്റിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണു സിറ്റിസൻ ലാബിന്റെ പുതിയ കണ്ടെത്തൽ. പെഗസസ് കുറ്റവാളികൾക്കും ഭീകരർക്കുമെതിരെ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരിക്കലും ഈ പിഴവ് കണ്ടെത്തില്ലായിരുന്നുവെന്നു സിറ്റിസൻ ലാബിലെ ഗവേഷകനായ ബിൽ മർസാക് പറഞ്ഞു.

Content Highlight: Apple urgent update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com