ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണ് രാജ്യമെന്ന് ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (പിജിഐഎംഇആർ) ഡോ.ജഗത് റാം പറഞ്ഞു. എന്നാൽ, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. 

മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിഐഎംഇആർ പഠനം ചൂണ്ടിക്കാട്ടുന്നു. ചണ്ഡിഗഡ് മേഖലയിലെ 2,700 കുട്ടികളിൽ നടത്തിയ സിറോ സർവേയിൽ 71% പേരിലും കോവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മഹാരാഷ്ട്ര, ഡൽഹി മേഖലകളിലെ സിറോ സർവേയിൽ 50–75% കുട്ടികളിൽ ആന്റിബോഡി കണ്ടെത്തിയിരുന്നു. കുട്ടികൾക്ക് വാക്സീൻ നൽകാത്തതിനാൽ കോവിഡ് ബാധിച്ചു തന്നെയാണ് ആന്റിബോഡി രൂപപ്പെട്ടതെന്നാണു നിഗമനം.

Content Highlight: Covid third wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com