ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹമുണർത്തി ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഡൽഹിയിലെത്തി. ഈ മാസം രണ്ടാം തവണയാണ് അദ്ദേഹത്തെ ബിജെപി നേതൃത്വം വിളിപ്പിക്കുന്നത്. പാർട്ടി അധ്യക്ഷനുമായും മറ്റു നേതാക്കളുമായും അദ്ദേഹം ചർച്ചകൾ നടത്തി.

നേതൃമാറ്റമുണ്ടായേക്കുമെന്ന വാർത്തകൾ ജയ്റാം ഠാക്കൂർ നിഷേധിച്ചിട്ടുണ്ട്.  ഹിമാചലിനു പുറമേ ഹരിയാനയിലും മധ്യപ്രദേശിലും നേതൃമാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതതു സംസ്ഥാനങ്ങളിലെ പ്രബല സമുദായങ്ങളിൽ നിന്നുള്ളവരെ മാറ്റി മറ്റു സമുദായങ്ങളിൽ നിന്നുള്ളവരെ മുഖ്യമന്ത്രിമാരാക്കുന്ന രീതി പാർട്ടി അവസാനിപ്പിക്കുകയാണെന്നും സൂചനകളുണ്ട്. ഈ വർഷം 4 മുഖ്യമന്ത്രിമാരെയാണ് ഇതുവരെ മാറ്റിയത്.

ഉത്തരാഖണ്ഡിൽ ത്രിവേന്ദസിങ് റാവത്തിനെയും തീരഥ് സിങ് റാവത്തിനെയും കർണാടകയിൽ യെഡിയൂരപ്പയെയും ഗുജറാത്തിൽ വിജയ് രൂപാണിയെയും മാറ്റി. യുപിയിലും നേതൃമാറ്റമുന്നയിച്ചു ചിലർ രംഗത്തു വന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തി.

English Summary: More bjp chief ministers may be replaced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com