ADVERTISEMENT

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിൽ വേരുകളുള്ള ബൻശ്രീലാൽ അരെന്ദയെ (50) കാബൂളിൽനിന്നു ചൊവ്വാഴ്ച രാവിലെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയെന്നാണു വിവരം. അഫ്ഗാനിസ്ഥാനിൽ ദശകങ്ങളായി മെഡിക്കൽ ഷോപ് നടത്തുന്ന ബൻശ്രീലാലിന്റെ കുടുംബം ഡൽഹിയിലെ ഫരീദാബാദിലാണു താമസം. കാബൂളിലെ സ്ഥാപനത്തിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടുപോയത്. 

താലിബാൻ ഭരണം പിടിച്ചപ്പോൾ ഇന്ത്യയിലേക്കു മടങ്ങാനിരുന്നതാണെങ്കിലും വിമാന സർവീസ് നിർത്തലാക്കിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സഹോദരൻ അശോക് കുമാറും കാബൂളിലുണ്ട്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ വേൾഡ് ഫോറം അധ്യക്ഷൻ പുനീത് സിങ് ചന്ദക് അഭ്യർഥിച്ചു.

English Summary: Indian citizen kidnaped in kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com