ADVERTISEMENT

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി നേതാവ് മുൻകയ്യെടുത്തു നിർമിച്ച പ്രതിമ ആന്ധ്രയിൽ നിന്നു ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണു തീരുമാനം. റോഡരികിലും നടപ്പാതകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിർമാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു നഗരസഭാ അഡ്മിനിസ്ട്രേറ്ററുടെ നടപടി.  

English Summary: Bengaluru muncipality denies permission for modi statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com