ADVERTISEMENT

ന്യൂഡൽഹി∙ നരേന്ദ്ര മോദിയെപ്പോലെ മറ്റുളളവരുടെ അഭിപ്രായങ്ങൾക്കു ചെവികൊടുക്കുകയും ജനാധിപത്യപരമായി പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഭിപ്രായപ്പെട്ടു.

‘മോദിജി കുറച്ചു സംസാരിക്കുകയും മറ്റുള്ളവരെ സാകൂതം കേൾക്കുകയും ചെയ്യുന്ന ആളാണ്. ഓരോ തീരുമാനങ്ങളും 2–3 യോഗങ്ങൾക്കുശേഷമാണ് അദ്ദേഹമെടുക്കുന്നത്. എന്തിനാണ് ഇത്രമാത്രം ചിന്തിക്കുന്നതെന്നു ഞങ്ങൾക്കു തോന്നാറുണ്ട്’– കേന്ദ്രസർക്കാരിന്റെ സൻസദ് ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു. കൃഷി നിയമങ്ങളെക്കുറിച്ചു ആശങ്ക അടിസ്ഥാന രഹിതമാണെന്നും കർഷകർക്കായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച സർക്കാരാണു മോദിയുടേതെന്നും അമിത് ഷാ പറഞ്ഞു.

English Summary: Modi is good listener Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com