ADVERTISEMENT

ന്യൂഡൽഹി ∙ കൽക്കരിക്ഷാമം കാരണം രാജസ്ഥാനിൽ പലയിടത്തും 4 മണിക്കൂറും പഞ്ചാബിൽ 3 മണിക്കൂറും വൈദ്യുതി മുടങ്ങി. വേണ്ടതിന്റെ പകുതി കൽക്കരി മാത്രമാണ് കോൾ ഇന്ത്യയിൽനിന്നു ലഭിക്കുന്നതെന്നു രാജസ്ഥാൻ സർക്കാർ അറിയിച്ചു. പടിഞ്ഞാറൻ യുപിയിൽ പവർകട്ട് വ്യാപകമാണ്.

ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടയിലും, പ്രതിസന്ധിയുണ്ടെന്നും പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ഏറെ പണം ചെലവാകുന്നുണ്ടെന്നും ഭരണമുന്നണിയായ എൻഡിഎയ്ക്ക് ഒപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 

ഊർജമന്ത്രി ആർ.കെ സിങ്ങും കൽക്കരിമന്ത്രി പ്രഹ്ലാദ് ജോഷിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദുർഗാപൂജ ആഘോഷം നടക്കുന്ന പശ്ചാത്തലത്തിൽ താപനിലയങ്ങൾക്ക് കൂടുതൽ കൽക്കരി ലഭ്യമാക്കണമെന്നു കോൾ ഇന്ത്യയ്ക്കു കേന്ദ്രം നിർദേശം നൽകി. 

വിമർശനം നേരിടുന്നതിനിടയിലും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെയാണു കുറ്റപ്പെടുത്തുന്നത്. വൈദ്യുതിയുണ്ടായിട്ടും ചില സംസ്ഥാനങ്ങൾ ലോഡ്ഷെഡിങ് ഏർപ്പെടുത്തുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയുമാണെന്നാണ് വാദം.

English Summary: Power interrupted in North India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com