എങ്കിൽ ക്ഷണക്കത്ത് എവിടെ? ആര്യൻ ഖാൻ രാജ്യാന്തര ലഹരി മാഫിയാ കണ്ണി: എൻസിബി

Aryan Khan
ആര്യൻ ഖാൻ
SHARE

മുംബൈ ∙ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയിൽ ആരോപിച്ചു. ജാമ്യഹർജിയെ എതിർത്താണു ഗുരുതര ആരോപണം. വാദം കേൾക്കൽ ഇന്നു തുടരും.  

എൻസിബിയുടെ പ്രധാന വാദങ്ങൾ: ‘‘ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചന്റിൽ നിന്നു ലഹരിമരുന്നു വാങ്ങാറുള്ള ആര്യൻ ഇതേ ആവശ്യത്തിനായി രാജ്യാന്തര റാക്കറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനു തെളിവുണ്ട്. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് ഇവരുടെ വാട്സാപ് ചാറ്റുകളിൽ പറയുന്നുണ്ട്. ഇത്രയും ലഹരി സ്വന്തം ഉപയോഗത്തിനു മാത്രമാകില്ല. ലഹരിവിരുന്നു നടന്ന ആഡംബരക്കപ്പലിലേക്കു ക്ഷണിച്ചിട്ടാണു പോയതെങ്കിൽ ക്ഷണക്കത്തെവിടെ? എൻസിബി ഉത്തരവാദിത്തമുള്ള ഏജൻസിയാണ്. യുവാക്കളുടെ ലഹരി ഉപഭോഗത്തെക്കുറിച്ചു രാജ്യത്തിന് ആശങ്കയുണ്ട്.’’

അതേസമയം, ആര്യനും അർബാസും ലഹരി വിരുന്നു നടന്ന കപ്പലിൽ കയറുന്നതിനു മുൻപാണ് പിടിയിലായതെന്ന് ആര്യന്റെ അഭിഭാഷകൻ വാദിച്ചു. ‘‘പ്രവേശനകവാടത്തിൽ വച്ചാണു ചോദ്യം ചെയ്തതും 5 ഗ്രാം ചരസ് കയ്യിലുണ്ടെന്ന് അർബാസ് പറഞ്ഞതും. ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല. കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും 5 ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നത്? ഇവർ ലഹരിക്കച്ചവടക്കാരോ കടത്തുകാരോ അല്ല,’’ ആര്യന്റെയും ഒപ്പം അറസ്റ്റിലായവരുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. ആര്യനും സംഘവും ഒരാഴ്ചയായി ജയിലിലാണ്.

English Summary: Aryan Khan part of drugs mafia says Narcotics Control Bureau

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA