ADVERTISEMENT

ബോസ്റ്റൺ ∙ ലഖിംപുർ സംഭവം തികച്ചും അപലപനീയമാണെന്ന് യുഎസ് സന്ദർശനത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഹാർവഡ് കെന്നഡി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് ലഖിംപുർ സംഭവത്തെക്കുറിച്ചു ചോദ്യമുയർന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ടാണ് നിശ്ശബ്ദരായിരിക്കുന്നതെന്നും ഇത്തരം ചോദ്യങ്ങളോടു പ്രതികരിക്കുമ്പോൾ ന്യായീകരണ മനോഭാവം എന്തിനെന്നുമായിരുന്നു ഒരു ചോദ്യം. ലഖിംപുർ പോലുള്ള സംഭവങ്ങൾ ഇന്ത്യയിൽ പലയിടത്തും നടക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളിൽക്കൂടി ആശങ്കാകുലരാകണമെന്നും നിർമല പറഞ്ഞു. ബിജെപി ഭരിക്കുന്നിടത്ത് മാത്രമാണ് ചോദ്യങ്ങളുണ്ടാവുന്നതെന്നും ആരോപിച്ചു. 

സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. അമർത്യ സെന്നിനെ പോലെയുളളവർ ബിജെപി സർക്കാരിന്റെ നിലപാടുകളെ വിമർശിക്കുന്ന കാര്യം ഹാർവഡ് പ്രഫസറായ ലോറൻസ് സമേഴ്സ് സൂചിപ്പിച്ചപ്പോൾ, സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ തടവുകാരായി പണ്ഡിതന്മാ‍ർ മാറുന്ന കാഴ്ച ആശങ്കയുണ്ടാക്കുന്നു എന്നായിരുന്നു മറുപടി. 

 

English Summary: Nirmala Sitharaman contempts Lakhimpur incident

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com