ADVERTISEMENT

ന്യൂഡൽഹി ∙ അടിയന്തര ഘട്ടത്തിൽ എവിടെയും എത്തിക്കാവുന്ന വമ്പൻ ‘ചികിത്സാ കണ്ടെയ്നറുകൾ’ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആവശ്യത്തിനു ചെന്നൈ ആസ്ഥാനമാക്കിയാവും ഒന്ന്. മറ്റൊന്ന് ഡൽഹിയിലും. പ്രകൃതിദുരന്തം, പകർച്ചവ്യാധി തുടങ്ങി ഏത് ആപത്ഘട്ടത്തിലും എത്തിക്കാൻ കഴിയുന്നതാണ് കണ്ടെയ്നറുകൾ. ഓരോന്നിലും 200 വീതം കിടക്കകളും ആശുപത്രിയിലേതിനു സമാനമായ സംവിധാനവും ഉണ്ടാകും.

ഹെലികോപ്റ്റർ, കപ്പൽ, വിമാനം, ട്രെയിൻ തുടങ്ങി ഏതു മാർഗത്തിലും കണ്ടെയ്നറുകൾ നിശ്ചിത സ്ഥലത്ത് എത്തിക്കാൻ കഴിയുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

2025–26 വർഷത്തിനകം ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാൻമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം എന്നാണ് പദ്ധതിയുടെ പേര്. 64,100 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രഖ്യാപിച്ച ഒന്നര ലക്ഷം ആരോഗ്യസൗഖ്യ കേന്ദ്രങ്ങളിൽ 79,415 എണ്ണം പ്രവർത്തനസജ്ജമായി. മികച്ച ലബോറട്ടറി സൗകര്യം ഒരുക്കാനുള്ള പദ്ധതികളുമുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാതലത്തിൽ 134 തരം പരിശോധനകൾ സൗജന്യമായി നടത്താൻ കഴിയും. കൂടുതൽ ഊന്നൽ നൽകേണ്ട സംസ്ഥാനങ്ങളെ തരംതിരിച്ചാണു പദ്ധതിയിൽ പെടുത്തിയിരിക്കുന്നത്. ഇതിൽ കേരളമില്ല. 

English Summary: Container hospital for treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com