ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ധനവിലയിൽ കേന്ദ്രസർക്കാർ വരുത്തിയ കുറവിന് ആനുപാതികമായ കുറവുവരുത്താത്ത സംസ്ഥാന സർക്കാരുകളോടു പൗരന്മാർ തന്നെ ചോദിക്കണമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു.

വാറ്റ് കുറയ്ക്കണമെന്നു കേന്ദ്രം അഭ്യർഥിച്ചതാണ്. അതുമാത്രമേ കേന്ദ്രത്തിനു ചെയ്യാൻ കഴിയൂ. – മന്ത്രി പറഞ്ഞു.

ജിഎസ്ടിയുടെ പരിധിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജിഎസ്ടി കൗൺസിൽ നിരക്കു നിശ്ചയിക്കാതെ നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണു നിർമലയുടെ പ്രതികരണം.

 

English summary: Nirmala Sitharaman on fuel price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com