ADVERTISEMENT

റാഞ്ചി∙ ജാർഖണ്ഡിലെ ലത്തേഹർ, പശ്ചിമ സിങ്ബാം ജില്ലകളിലെ റെയിൽ പാളം മാവോയിസ്റ്റുകൾ സ്ഫോടനത്തിൽ തകർത്തതിനെ തുടർന്ന് ബർക്കകാന – ഗഡ്‍വ, ഹൗറ – മുംബൈ റൂട്ടുകളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദക്ഷിണ പൂർവ റെയിൽവേയുടെ ചക്രധാർപുർ ഡിവിഷനിലെ പശ്ചിമ സിങ്ബാമിലെ സൊനുവ, ലോട്ടപഹാഡ് സ്റ്റേഷനുകൾക്കിടയിലെ പാളമാണു വെള്ളിയാഴ്ച രാത്രി സ്ഫോടനത്തിൽ തകർത്തത്. 

ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദായെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നടത്തിയ ബന്ദിനു മുന്നോടിയായിരുന്നു സ്ഫോടനങ്ങൾ. 6 സംസ്ഥാനങ്ങളിലായി നൂറിലേറെ അക്രമ സംഭവങ്ങളിലെ പ്രതിയാണ് തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന കിഷൻദാ. 

ഹൗറ – മുംബൈ റൂട്ടിൽ പകരം ട്രാക്കിലൂടെ ഇന്നലെ രാവിലെ എട്ടോടെ ഗതാഗതം പുനരാരംഭിച്ചു. ധൻബാദ് ഡിവിഷനിലെ ബർക്കകാന – ഗഡ്‍വ റൂട്ടിലൂടെയുവ്വ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പലാമു, ഗഡ്‍വ, ലത്തേഹർ സ്റ്റേഷനുകൾക്കും ആക്രമണ ഭീഷണിയുണ്ട്. മേദിനി നഗർ – റാഞ്ചി ബസ് സർവീസുകളും നിർത്തിവച്ചിരിക്കയാണ്. 

 

English Summary: Maoists blow up railway tracks in Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com